ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച്

മലപ്പുറം: വഖഫ് നിയമ ഭേദഗതിയെ പിന്തുണയ്ക്കാത്തതിൽ പ്രതിഷേധിച്ച് ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. സംസ്ഥാനകമ്മിറ്റിയംഗം കെ. നാരായണൻ ഉദ്ഘാടനംചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മുനമ്പം സമരപ്പന്തലിൽചെന്ന് പിന്തുണ പ്രഖ്യാപിച്ച ഇ.ടി. മുഹമ്മദ് ബഷീർ എംപിയും മുസ്‍ലിം ലീഗും മുനമ്പത്തെ ജനതയോടു കാണിച്ച വഞ്ചന ജനാധിപത്യത്തോടും മതേതരത്തോടും കാട്ടിയ ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു.

കെസിബിസി അടക്കമുള്ള ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടിട്ടും വഖഫ് ബില്ലിനെ എതിർത്ത കേരളത്തിലെ എംപിമാരുടെ നിലപാട് മുന്നണി സമവാക്യത്തിൽ കേരളത്തിൽ പൊളിച്ചെഴുത്തിനു കാരണമാകുമെന്നും പറഞ്ഞു.

ബിജെപി മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ അധ്യക്ഷനായി. ജില്ലാ ജനറൽസെക്രട്ടറി ബി. രതീഷ്, ജില്ലാ സെക്രട്ടറി ദിനേശൻ, ജില്ലാ മീഡിയ കൺവീനർ മഠത്തിൽ രവി, ബാഷ കോലേരി, വില്ലോടി സുന്ദരൻ, ഷിബു അനന്തായൂർ, രാജേഷ് കോഡൂർ, മനോജ് വെങ്ങാട്, അശ്വതി ഗുപ്ത എന്നിവർ പ്രസംഗിച്ചു. ബിജെപി ജില്ലാ ഓഫീസിൽനിന്നാരംഭിച്ച മാർച്ച് എംപി ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു. മാർച്ചിന് മണ്ഡലം പ്രസിഡന്റുമാരായ സജേഷ് ഏലായിൽ, എൻ. ദിലീപ്, കെ. സത്യഭാമ, വി.എൻ. ജയകൃഷ്ണൻ, പ്രദീപ്‌കുമാർ എന്നിവർ നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}