ഗുണ്ടൽപേട്ട്: ഗുണ്ടൽപേട്ടിനു സമീപം ഇന്നലെ രാവിലെ 8 മണിയോടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ് മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ അസീസ് (50) മരിച്ചു.
അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24), മുസ്കാനുൽ ഫിർദൗസ് (21) എന്നിവർ ഇന്നലെ മരിച്ചിരുന്നു. മുസ്കാനുൽ ഫിർദൗസിന്റെ കബറടക്കം ഇന്ന് രാവിലെ അരിമ്പ്ര പഴങ്ങരത്തൊടി ജുമാമസ്ജിദിലും മുഹമ്മദ് ഷഹ്ഷാദിന്റെ കബറടക്കം ഇന്നലെ രാത്രി വലിയപറമ്പ് ചാലിൽ ജുമാമസ്‌ജിദിലും നടന്നു.
മൈസൂരുവിലേക്കുള്ള യാത്രയ്ക്കിടെ കുടുംബം സഞ്ചരിച്ച കാറും വാനും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്.