രോഗശയ്യയിലും നാടിന്റെ പ്രശ്നങ്ങളോർത്ത് കെ.വി. റാബിയ

കോട്ടയ്ക്കൽ: കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാമൂഹികപ്രവർത്തകയും പത്മശ്രീ ജേതാവുമായ കെ.വി. റാബിയയെ കളക്ടർ വി.ആർ. വിനോദ് സന്ദർശിച്ചു. രോഗശയ്യയിലെ ഈ കിടപ്പിലും തന്നെക്കാണാനെത്തിയ കളക്ടറോട് നാടിന്റെ പ്രശ്നങ്ങളാണ് അവർ ഉന്നയിച്ചത്.

മമ്പുറം പുഴയുടെ വശങ്ങളിലെ ഭിത്തികെട്ടി നാടിനെ സംരക്ഷിക്കണമെന്ന ആവശ്യമാണ് റാബിയ കളക്ടർക്കുമുന്നിൽ ഉന്നയിച്ചത്. റാബിയയുടെ വീടിന്റെ പരിസരത്ത് വെള്ളിലക്കാട് ഭാഗത്ത് പുഴയോരം ഇടിയുന്ന പ്രശ്നമുണ്ട്.

മൂന്നരപ്പതിറ്റാണ്ട് സാമൂഹിക, ജീവകാരുണ്യ, സാക്ഷരതാ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ച റാബിയയെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കളക്ടർക്കൊപ്പം റവന്യൂ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. റാബിയയുടെ പരാതികേട്ട കളക്ടർ ഉടനെ ഒപ്പമുണ്ടായിരുന്ന തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖിനോട് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ നിർദേശംനൽകി. ആശുപത്രി സിഇഒ സുഹാസ് പോള, സർജൻ ഡോ. ആർച്ച തോട്ടപ്പള്ളി, നഴ്‌സിങ് സൂപ്പർവൈസർ നിഷ പയസ്, റാബിയ കെയർ ഫൗണ്ടേഷൻ ഭാരവാഹികളായ സീനത്ത് റഷീദ്, മുജീബ് താനാളൂർ എന്നിവരും കൂടെയുണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}