ഹൗസ് ക്യാമ്പയിനിലൂടെ സ്വരൂപിച്ച തുക ഹോപ് ഫൗണ്ടേഷന് കൈമാറി

പറപ്പൂർ: പറപ്പൂർ പഞ്ചായത്ത് ആറാം വാർഡിൽ നിന്നും ഹോപ് ഫൗണ്ടേഷൻ ഡയാലിസിസ് സെന്റർ നിർമാണത്തിന് വേണ്ടി ഹൗസ് ക്യാമ്പയിനിലൂടെ സമാഹരിച്ച ഫണ്ട് 179005/=രൂപ പാലിയേറ്റീവ് പ്രതിനിധികൾക്ക് കൈമാറി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തുട്ടി ഹാജിയുടെയും പഞ്ചായത്ത് ലീഗ് സെക്രട്ടറി എം കെ ഷാഹുലിന്റെയും സാന്നിധ്യത്തിൽ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി എംപി സിദ്ധീഖ് പാലിയേറ്റീവ് പ്രസിഡന്റ് സി അയമുദു മാസ്റ്റർക്ക് ഫണ്ട് കൈമാറി.

ചടങ്ങിൽ പാലിയേറ്റീവ് സെക്രട്ടറി വിഎസ് മുഹമ്മദലി, ടി പി ഹനീഫ തുടങ്ങിയവരും വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ എപി സൈതലവി, എംകെ ഉമ്മർ, എ വി അയ്യൂബ്, എ കെ ആബിദ്, ഫൈസൽ, ഷാഫി, ബീരാൻ കുട്ടി എന്ന സേട്ടു തുടങ്ങിയവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}