എൻജിഒ അസോസിയേഷൻ തിരൂരങ്ങാടി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധിച്ചു

തിരൂരങ്ങാടി: ജീവനക്കാരോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടുകൾക്കെതിരേ എൻജിഒ അസോസിയേഷൻ തിരൂരങ്ങാടി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധിച്ചു. ആശ്രിത നിയമന പദ്ധതി അട്ടിമറിക്കെതിരെയും ടൈപ്പിസ്റ്റ്്, ഓഫീസ് അറ്റൻഡന്റ് തസ്തികകൾ നിർത്തലാക്കി കരാർ നിയമനങ്ങൾ നടപ്പാക്കിയതിനെതിരെയുമായിരുന്നു പ്രതിഷേധം. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ജില്ലാ ജോ. സെക്രട്ടറി കെ.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. പി. നിജിൽ അധ്യക്ഷത വഹിച്ചു.

ടി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. എ.വി. ഷറഫലി, പി. പ്രജിത, അഫ്ത്താബ് ഖാൻ, ജഗജീവൻ, മധു പാണാട്ട്, കെ.കെ. അബ്ദുൽ കലാം തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}