കോട്ടക്കല്‍: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ സ്മാരകമായി എടരിക്കോട് നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന താജുല്‍ ഉലമാ ടവര്‍ മെയ് രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് സമര്‍പ്പിക്കും.
പ്രാസ്ഥാനിക ചരിത്രത്തിലെ പുതിയൊരു അധ്യായമാകാനിരിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് വ്യാപകമായ പ്രചാരണവും വിപുലമായ സംവിധാനങ്ങളും ഒരുക്കിക്കൊണ്ടിരിക്കുന്നു. സമ്മേളന പ്രചാരണവും പ്രാസ്ഥാനിക പദ്ധതി പഠനവും സ്‌നേഹനിധി സമാഹരണവും സിറാജ് ദിനപത്രത്തിൻ്റെ പ്രചാരണവും ലക്ഷ്യം വെച്ചു കൊണ്ടുള്ള സ്‌നേഹയാത്ര ഏപ്രില്‍ 17ന് തുടക്കമാകും. യാത്രയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്നലെ വൈകുന്നേരം 7 മണിക്ക് ജില്ലാ നേതൃസംഗമം പൊന്മളയില്‍ പ്രൗഢമായി നടന്നു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി കൂരിയാട് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി മുഹ് യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ടവര്‍ മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അബൂ ഹനീഫല്‍ ഫൈസി തെന്നല, അബ്ദുറഷീദ് മുസ്ലിയാര്‍ ഒതുക്കുങ്ങല്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, ഹസ്സന്‍ ബാഖവി പല്ലാര്‍, അലി ബാഖവി ആറ്റുപുറം, സയ്യിദ് ജലാലുദ്ധഈന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, കെ.പി.എച്ച് തങ്ങള്‍ കാവന്നൂര്‍, എം.എന്‍ കുഞ്ഞഹമ്മദ് ഹാജി, ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, പി.എസ്.കെ ദാരിമി എടയൂര്‍, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, ജഅ്ഫര്‍ ഇര്‍ഫാനി പല്ലാര്‍ സംബന്ധിച്ചു.