മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ തിരൂരിൽ യുവതി ബൈക്കിൽ നിന്ന് വീണ് മരിച്ചു

തിരൂർ: മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവതി ബൈക്കിൽ നിന്ന് വീണ് മരിച്ചു. തിരൂർ കൂട്ടായിയില്‍ ആശാൻപടി എന്ന സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. പടിഞ്ഞാറേക്കര സ്വദേശി സാബിറ (38) യാണ് മരിച്ചത്. 

മുന്നിൽ പോകുന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോള്‍ സാബിറ റോഡിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}