വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്തിൽ ചെറേക്കാട് ഗ്രാമം ലഹരി മുക്ത ഗ്രാമമായി പ്രഖ്യാപിച്ചു. പെരുന്നാൾ നമസ്ക്കാരം കഴിഞ്ഞ ശേഷം ചെറേക്കാട് അങ്ങാടിയിൽ നവദർശന ക്‌ളബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഈ ഗ്രാമത്തിൽ ലഹരി ഉപയോഗിക്കുന്നതും, വിതരണം ചെയ്യുന്നതും വിലക്കിക്കൊണ്ടുള്ള നിർദേശങ്ങൾ നവദർശന പ്രസിഡൻ്റ് നജീബ് , സെക്രട്ടറി പി. ശ്രീജിത്ത് എന്നിവർ ചേർന്ന് വിശദീകരിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മഹല്ല് പ്രസിഡന്റ് പുള്ളാട്ട് ഖാലിദ്, ഫൈസൽ കുഞ്ഞാണി, പി. സക്കരിയ, പുള്ളട്ട് റഫീഖ് എന്നിവർ നേതൃത്വം നൽകി.
ചെറേക്കാട് ഗ്രാമം ഇനി ലഹരി മുക്ത ഗ്രാമം
admin
Tags
Kunnumpuram