വേങ്ങര: എസ് കെ എസ് എസ് എഫ് മട്ടിൽ ബസാർ ജനകീയ പ്രചാരണത്തിന്റെ ഭാഗമായി പെരുന്നാൾ നിസ്കാര ശേഷം സാമൂഹിക തിന്മയായ ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആഹ്വാനപ്രകാരം സംസ്ഥാന തലത്തിൽ നടത്തുന്ന ലഹരിയെ തുരത്താം, ജീവിതം
തിരുത്താം എന്ന പ്രമേയത്തിൽ പള്ളി പരിസരത്ത് നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മഹല്ല് പ്രസിഡൻ്റ് പാറയിൽ കുഞ്ഞു
ഖത്തീബ് ബാദുഷ നിസാമി, അശ്റഫ് ഉസ്താദ് തുടങ്ങി വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. എ കെ ശാക്കിർ മാഹിരി ലഹരി വ്യാപനം വരുത്തുന്ന വിനാശകരമായ അവസ്ഥയെക്കുറിച്ച്
സംസാരിച്ചു. തുടർന്ന് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാട്ടിൽ മദ്രസ സെക്രട്ടറി
ഇ കെ ബാവ നന്ദി രേഖപ്പെടുത്തി.