വേങ്ങര: വഖ്ഫ് ബിൽ ലോക്സഭ പാസാക്കിയതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ ഒതുക്കുങ്ങൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വില്ലേജ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പാണക്കാട് റോഡ് ജംഗ്ഷനിൽ സമാപിച്ചു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പ്രകടനത്തിന് മണ്ഡലം കമ്മിറ്റി അംഗം കെ.പി. അബ്ദുൽ ബാസിത്, പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ, സെക്രട്ടറി എം.പി. അസൈൻ, ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ടി.പി. അലവി, ഇ.അബ്ദുറഹ്മാൻ, ഇല്ലിക്കൽ ഇബ്രാഹിം, കെ.വി. മമ്മു, ഇബ്രാഹിം കാരയിൽ, ടി. പി. മുഹമ്മദുപ്പ, മുഹമ്മദ് കുട്ടി വലിയപറമ്പ്, കെ.വി. സിറാജുദ്ദീൻ, ശബീറലി ആട്ടീരി എന്നിവർ നേതൃത്വം നൽകി.
വഖ്ഫ്ബിൽ, ഒതുക്കുങ്ങലിൽ വൻ പ്രതിഷേധം
admin