തിരൂരങ്ങാടി : മദ്യപിക്കാനായി ബിയർ ആൻഡ് വൈൻ പാർലറിലെത്തിയയാൾ കുപ്പി പൊട്ടിച്ച് ബാർ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സംഭവത്തിൽ കോഴിക്കോട് ചെറുവണ്ണൂർ പുതിയേടത്ത് മീത്തൽ സ്വദേശിയും മൂന്നിയൂർ ആലിൻചുവട്ടിൽ താമസക്കാരനുമായ അബ്ദുൽ അസീസിനെ (48) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മാട് സമോറ ബിയർ ആൻഡ് വൈൻ പാർലറിലെ ജീവനക്കാരൻ പാലക്കാട് നല്ലേപ്പിള്ളി ഒറ്റമംഗലം വീട്ടിൽ രമേശിനാണ് (37) കുത്തേറ്റത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. തർക്കത്തിനിടെയാണ് ജീവനക്കാരന് കുത്തേറ്റത്.
ചെമ്മാട് ബാർ ജീവനക്കാരനെ കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു
admin
Tags
Thirurangadi