മീനാർകുഴി: കക്കാടാംപൊയിലിലെ സ്വകാര്യ റിസോർട്ടിൽ വിനോദസഞ്ചാരത്തിനിടെ ഏഴ് വയസ്സുകാരൻ അഷ്മിൽ മുങ്ങി മരിച്ചു. മീനാർകുഴി സ്വദേശിയായ കഴുങ്ങുംതൊടി മുഹമ്മദ് അലിയുടെ മകനാണ് അഷ്‌മിൽ. പെരുന്നാൾ അവധി ആഘോഷിക്കാനായി മാതാവ് ഹഫീഫയുടെ വീട്ടുകാരോടൊപ്പം എത്തിയതായിരുന്നു.
പൂളിൽ കുളിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. ഉടനെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുവ എ യു പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു.
മരണവിവരം അറിഞ്ഞ് സൗദി അറേബ്യയിലെ ജിദ്ദയിൽ ജോലി ചെയ്യുന്ന പിതാവ് മുഹമ്മദ് അലി കെ ടി നാട്ടിലേക്ക് തിരിച്ചു. മാതാവ് സി.കെ. ഹഫീഫ, ഏക സഹോദരൻ അഷ്ഫിൽ.
അരീക്കോട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴിക്കോട്ട് പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്ന് മീനാർകുഴി ജുമാ മസ്ജിദിൽ ജനാസ നമസ്‌ക്കാരം നടക്കും.