എ ആർ നഗർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ബിൽ ഭേദഗതിക്കതിരെ അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി കൊളപ്പുറത്ത് വെച്ച് വഖഫ് ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എം എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ് ഉദ്ഘാടനം ചെയ്തു.
വേങ്ങര മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി ഒ.സി ഹനി ഫ, പഞ്ചായത്ത് മുസ് ലിം ലീഗ് ട്രഷറർ സി.കെ മുഹമ്മദാജി, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.ടി ഷംസുദ്ധീൻ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ യാസർ ഒള്ളക്കൻ, മുനീർ വിലാശേരി, റഷിദ് കൊണ്ടണത്ത്, കെ.കെ സക്കരിയ, മുസ്തഫ ഇടത്തിങ്ങൽ, സി.കെ ജാബിർ, കെ.കെ മുജീബ്, അഷറഫ് ബാവുട്ടി എന്നിവർ നേത്യത്വം നൽകി.
എം.സി മുസ്തഫ യമാനി, തറി സൽമാൻ, കുരിക്കൾ മുഹമ്മദലി, സി ഹാഷിം, കോഴിസ്സൻ സാലിഹ്, നൗഫൽ, കെ മുസ്തഫ,ഇ.കെ മുഹമ്മദ്, ഹസൈൻ പാലത്തിങ്ങൽ, എ.കെ ഇർഷാദ് എന്നിവർ സംബധിച്ചു.