കോട്ടക്കല്‍: ഏപ്രിൽ 22ന് സ്വാഗതമാട് വെച്ച് നടക്കുന്ന എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് പ്രാദേശിക സംഘാടക സമിതി രൂപീകരണ കൺവെൻഷൻ കോട്ടക്കൽ മസ്ജിദ്സ്വഹാബയിൽ വെച്ച് നടന്നു. കേരള മുസ്‌ലിം ജമാഅത് സോൺ പ്രസിഡന്റ്
സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എസ് എം എ സോൺ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് തങ്ങൾ അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ, സഈദ് സഖാഫി കുണ്ടു കുളം, യഹ്‌കൂബ് അഹ്സനി ആട്ടീരി,
എൻ എം അബ്ദുള്ള മുസ്‌ലിയാർ വെന്നിയൂര്‍, ബാവ ആട്ടീരി, ഇസ്ഹാഖ് നിസാമി, കോയ മുസ്‌ലിയാർ പൊട്ടിക്കല്ല്, ഹംസ കടമ്പോട്ട്, അബ്ദുള്ള അഹ്സനി കുരുണിയൻപറമ്പ്, ഉമ്മർ ഹാജി എലാപറമ്പ്, മുക്കിൽ മൊയ്‌ദീൻ കുട്ടി ഹാജി, സി പി എ റഷീദ് പുതുപറമ്പ്, ശംസുദ്ധീൻ കുണ്ടു കുളം തുടങ്ങിയവർ സംബന്ധിച്ചു.
സംഘാടക സമിതി ഭാരവാഹികളായി സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് (ചെയർമാൻ), മുഹമ്മദ് അഷ്‌റഫ് തങ്ങൾ ക്ലാരി സൗത്ത്, മൊയ്‌ദീൻ മുസ്‌ലിയാർ പുതുപറമ്പ്, സഈദ് സഖാഫി (വൈസ് ചെയർമാൻ).
സുലൈമാൻ ഇന്ത്യനൂർ (ജനറൽ കൺവീനർ). യഹ്‌കൂബ് അഹ്സനി, കെ പി എ റഷീദ് ഹാജി പറപ്പൂർ, നൗഷാദ് സഖാഫി പൊട്ടിപ്പാറ (ജോ. കണ്‍വീനര്‍), ഗഫൂർ ഹാജി ആട്ടീരി (ഫിനാൻസ് സെക്രട്ടറി).