കോട്ടക്കൽ: പ്രാസ്ഥാനിക ആസ്ഥാനമായി എടരിക്കോട് നിർമ്മാണം നടന്നുവരുന്ന താജുൽ ഉലമാ ടവറിന്റെ ഉദ്ഘാടനം, പ്രസ്ഥാനത്തിന്റെ വെളിച്ചം സിറാജ് ദിനപത്രത്തിന്റെ കാമ്പയിൻ പ്രചാരണം, സ്നേഹനിധി തിരിച്ചെടുക്കൽ, സംഘടനാ ശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെ മലപ്പുറം വെസ്റ്റ് ജില്ലയിൽ സ്നേഹയാത്ര സംഘടിപ്പിക്കുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഏപ്രിൽ 17 മുതൽ 25 വരെ നടക്കുന്ന യാത്ര 17ന് വൈകുന്നേരം 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് റഈസുൽഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ തേഞ്ഞിപ്പലത്ത് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രാസ്ഥാനിക നേതൃത്വം 33 ടീമുകളായാണ് 692 യൂണിറ്റുകളിൽ പര്യടനം നടത്തുന്നത്.
പ്രാസ്ഥാനിക ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുന്ന യാത്ര പ്രവർത്തകർക്ക് ആവേശം പകരുന്നതും പ്രാസ്ഥാനിക ചലനങ്ങൾ അടുത്തറിയുന്നതിനും കാരണമാകും. യൂണിറ്റുകളിൽ എത്തുന്ന ജില്ലാ നേതാക്കളെ സ്വീകരിക്കാൻ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകർ വൻ ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യാത്ര ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇതിനോടകം ജില്ലാ സോൺ നേത്ര സംഗമങ്ങൾ യഥാക്രമം പൊന്മളയിലും എടരിക്കോടുമായി നടന്നു. വരും ദിവസങ്ങളിൽ സർക്കിൾ തലങ്ങളിൽ പ്രവർത്തക കൺവെൻഷനുകളും നടക്കും. ഇത് സംബന്ധമായി ചേർന്ന സോൺ നേതൃസംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീർ പറവന്നൂർ ഉദ്ഘാടനം ചെയ്തു. കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ വിഷയാവതരണം നടത്തി.
അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, മുനീർ പാഴൂർ, ഇബ്രാഹിം ബാഖവി ഊരകം, ഫഖ്റുദ്ധീൻ സഖാഫി ചെലൂർ, ശമീർ ആട്ടീരി, എൻ എം സൈനുദ്ദീൻ സഖാഫി സംസാരിച്ചു.