അബ്ദു റഹ്മാൻ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ത്രിമാസ ക്യാമ്പയിൻ ചിരാഗിന്റെ ഭാഗമായി സംഘടിപ്പിച്ച വർദ്ധിച്ച് വരുന്ന ലഹരി മാഫിയക് എതിരെ പ്രതിഷേധ സംഗമം അരിത്തോടിൽ വെച്ച് മലപ്പുറം ജില്ലാ മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. റഷിദ് കൊണ്ടണത്ത് അധ്യക്ഷത വഹിച്ചു.
എം.എസ് എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ്, മണ്ഡലം മുസ് ലിം സെക്രട്ടറി ഒ.സി ഹനീഫ, മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ പുള്ളാട്ട് ഷംസു, കെ.ടി ഷംസുദ്ധീൻ, പഞ്ചായത്ത് മുസ് ലിം ലീഗ് ട്രഷറർ സി.കെ മുഹമ്മദ് ഹാജി, പഞ്ചായത്ത് മെമ്പർ മായ കെ. എം പ്രദീപ് കുമാർ, അരിക്കാടൻ ഷംസുദ്ധീൻ, പഞ്ചായത്ത് മുസ് ലിം യുത്ത് ലീഗ് ഭാരവാഹികളായ കെ.കെ സക്കരിയ , സി.കെ ജാബീർ, മുസ്ത ഫ ഇടത്തിങ്ങൽ, അഷറഫ് ബാവുട്ടി, കെ.കെ മുജീബ്, വാർഡ് മുസ് ലിം ലീഗ് ഭാരവാഹികളായ പി.കെ നൗഫൽ, മഹബുബ്, മുനീർ പുളിശേരി എന്നിവർ സംബന്ധിച്ചു.