തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹാദാക്കളുടെ 189-ാമത് ആണ്ടുനേർച്ച ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് സയ്യിദ് സലീം ഐദീദ് തങ്ങൾ കൊടിയേറ്റത്തിന് നേതൃത്വംനൽകും. രാത്രി ഏഴിന് എംടി. അബ്ദുള്ള മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും. അബ്ദുസമദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ നേർച്ചയുടെ ഭാഗമായുള്ള പത്തിരിവിതരണം നടക്കും. സമാപനസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്യും. പി. അബ്ദുൽ ഹമീദ്. എംഎൽഎ. അതിഥിയായി പങ്കെടുക്കും. ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി പ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പ്രാർത്ഥനയ്ക്ക് നേതൃത്വംനൽകുമെന്നും പൂക്കാടൻ മുസ്തഫ ഹാജി, അബ്ദു സലീം കൈതകത്ത്, ഹനീഫ ആച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ എന്നിവർ അറിയിച്ചു.