പറപ്പൂർ: പറപ്പൂർ ചേക്കാലി മാട് ആസ്ഥാനമായി 10 വർഷമായി പ്രവർത്തിച്ച് വരുന്ന മുസ്ലിംലീഗ് ഓൺലൈൻ കൂട്ടായ്മക്ക് മെഡിക്കൽ ഫണ്ട് ഇനത്തിൽ റംസാനിൽ ലഭിച്ചത് 7.62 ലക്ഷം രൂപ. ചേക്കാലി മാട് നടന്ന പരിപാടിയിൽ മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ പ്രഖ്യാപനം നടത്തി. പ്രസിഡൻ്റ് എ.കെ ഹുസൈൻ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചേക്കാലി മാട് മസ്ജിദ് ഇമാം ഇ.കെ ഖാലിദ് ഫൈസി പെരുന്നാൾ സന്ദേശം നൽകി.
രക്ഷാധികാരികളായ എ.കെ സിദ്ദീഖ്, വി.എസ് മുഹമ്മദലി, കെ.എം സി സി പ്രവർത്തകരായ ഇ.കെ റസ്സൽ, സി.വി അസ്കർ, പി. റഹൂഫ്, യൂത്ത് വോയ്സ് അംഗങ്ങളായ എ.കെ ഹനീഫ വി.എസ് യാസിർ, ഇ.കെ അലവിക്കുട്ടി, പി.കെ കുഞ്ഞി മരക്കാർ എന്നിവർ സംബന്ധിച്ചു.