കോട്ടക്കൽ: എടരിക്കോട് ഗ്രാമ പഞ്ചായത്ത് 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ഇ അഹമ്മദ് സ്മാരക റോഡ് എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ധീൻ തയ്യിൽ ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്കായി തുറന്നു കൊടുത്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജസീന പി.ഐ അധ്യക്ഷത വഹിച്ചു.
മൂന്നാം വാർഡ് മെമ്പർ സുബൈദ തറമ്മൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ. ഹനീഫ പുതുപ്പറമ്പ്, സാമൂഹിക രാഷ്ട്രീയ നേതാക്കളായ ബഷീർ കൂരിയാടാൻ, എം.ടി അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ ഹാജി, സുബൈർ കുറുക്കൻ, അഷ്‌റഫ് പി. ഐ,അബ്ബാസ് കെ.കെ,അഷ്‌റഫ് ഒ.ടി, മറ്റ് നാട്ടുകാർ എന്നിവർ പങ്കെടുത്തു.
റോഡുകൾ തുറന്ന് നൽകിയതിന്റെ സന്തോഷം പ്രദേശവാസികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ധീൻ തയ്യിലിനെ പൊന്നാടയണിയിച്ചു കൊണ്ട് രേഖപ്പെടുത്തി.