മലപ്പുറം ജില്ലയിൽ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചത് 104 തദ്ദേശ സ്ഥാപനങ്ങൾ

മലപ്പുറം: ജില്ലയിൽ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചത് 104 തദ്ദേശ സ്ഥാപനങ്ങൾ. രണ്ടു സ്ഥാപനങ്ങൾ നാളെ ലക്ഷ്യം പൂർത്തിയാക്കി പ്രഖ്യാപനം നടത്തും. അതോടെ അ‍ഞ്ചിനു ജില്ല സമ്പൂർണ മാലിന്യമുക്തമാകുമെന്നു തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.പി.ഷാജു പറഞ്ഞു. കൊണ്ടോട്ടി നഗരസഭയും പുൽപറ്റ പഞ്ചായത്തുമാണ് ഇനിയും മാലിന്യമുക്ത പ്രഖ്യാപനം നടത്താനുള്ളത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇവിടങ്ങളിലാണു നാളെ പ്രഖ്യാപനം. അതേസമയം, 93 പഞ്ചായത്തുകളും 11 നഗരസഭകളുമാണ് ഇതുവരെ മാലിന്യമുക്തമായത്.

ജില്ലാതല പ്രഖ്യാപനം അഞ്ചിനു രാവിലെ 10ന് മലപ്പുറം കോട്ടക്കുന്ന് ഡിടിപിസി ഹാളിൽ മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. പി.ഉബൈദുല്ല എംഎൽഎ അധ്യക്ഷത വഹിക്കും. കലക്ടർ വി.ആർ.വിനോദ് മുഖ്യാതിഥിയാകും.

മികച്ച രീതിയിൽ മാലിന്യമുക്ത ക്യാംപെയ്ൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ഉപഹാരം സമർപ്പിക്കും. ജില്ലയിൽ മാലിന്യമുക്ത മാതൃകകളായ മറ്റു സ്ഥാപനങ്ങളെയും സംരംഭകരെയും ആദരിക്കും. ഹരിത കർമസേനാംഗങ്ങളുടെ കലാപരിപാടികളുമുണ്ടാകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}