മലപ്പുറം: എസ് എസ് എൽ സി,രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച് 3) ന് ആരംഭിക്കും. എസ്.എസ്.എല്‍.സി /റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ നാളെ ആരംഭിച്ച് മാര്‍ച്ച് 26-ന് അവസാനിക്കും. പ്ലസ് വൺ, പ്ലസ്ടു പരീക്ഷ അവസാനത്തേത് ഒഴികെയുള്ളതെല്ലാം ഉച്ചയ്ക്ക് 1.30 മുതലാണ്.
പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേരുന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്.
ആണ്‍കുട്ടികള്‍: 2,17,696, പെണ്‍കുട്ടികള്‍: 2,09,325. സര്‍ക്കാര്‍ സ്കൂളുകളിൽ നിന്ന് 1,42,298 കുട്ടികള്‍, എയിഡഡ് സ്കൂളുകളിൽ നിന്ന് 2,55,092 കുട്ടികള്‍, അണ്‍ എയിഡഡ്സ്കൂളുകള്‍; 29,631 കുട്ടികള്‍ പരീക്ഷയെഴുതുന്നു. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പി.സി.ഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.
മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം 03/04/2025 മുതല്‍ 26/04/2025 വരെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആദ്യഘട്ടം ഏപ്രില്‍ 3-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 11-ാം തീയതി അവസാനിക്കുന്നു. രണ്ടാംഘട്ടം ഏപ്രില്‍21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും.
2025 ലെ ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ 06/03/2025 മുതൽ 29/03/2025 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിലാണ് 2024 ൽ നടന്ന ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ നടത്തുന്നത്.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ 03/03/2025 മുതൽ 26/03/2025 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഉച്ചക്കു ശേഷമാണ് ഹയര്‍സെക്കന്‍ററി പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. 29/03/2025 നുള്ള ഒന്നാം വർഷ ഹയർ സെക്കന്ററി ഇംഗ്ലീഷ് സമയക്രമം രാവിലെ 09.30 മുതൽ 12.15 വരെയായി പുന:ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ പൂർത്തീകരിച്ചിട്ടുണ്ട്.