വേങ്ങര: ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ ഗവർമെന്റ് ഹെയർ സെക്കന്ററി സ്കൂളിന് സമീപം സ്ഥാപിച്ചിട്ടുള്ള എം.സി.എഫ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഏറെ പ്രയാസമുണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. രാത്രി സമയമായാൽ നായകൾ എം.സി.എഫ് കൈയ്യേറുകയും അവശിഷ്ടങ്ങളും മറ്റും പുറത്തേക്ക് വലിച്ചിറക്കുകയും ചെയ്യുന്നതിനാൽ നാട്ടുകാർ ഏറെ പ്രയാസത്തിലാണ്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഹൈസ്കൂളിന് സമീപം സ്ഥാപിച്ചിട്ടുള്ള എം.സി.എഫ് വിദ്യാർ ത്ഥികൾക്കും ഏറെ തലവേദനയുണ്ടാക്കുന്നു. ഇത് മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരുന്നു. എന്നാൽ ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല. ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
എന്തിനാണ് ഇങ്ങനെയൊരു എം.സി.എഫ് ? എം. സി. എഫ് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതായി പരാതി
admin