വേങ്ങര: പവിത്രമായ റമദാൻ മാസത്തെ 29 നോമ്പ് പൂർത്തിയാക്കി ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ വിശ്വാസികൾ അത്യുൽസാഹപൂർവ്വം ചെറിയപെരുന്നാൾ ആഘോഷിച്ചു വരുന്നു. വേങ്ങരടൗൺ ഈദ്ഗാഹ് കമ്മിറ്റി വേങ്ങര ടൗൺ എ പി എച്ച് ഗ്രൗണ്ടിൽ സജ്ജമാക്കിയ ഈദ്ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പുരുഷന്മാരും സ്ത്രീകളും അടക്കം ആയിരങ്ങൾ പങ്കെടുത്തു.
പി കെ നൗഫൽ അൻസാരി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. പെരുന്നാൾ ഖുതുബക്ക് ശേഷം പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തവർ എല്ലാവരും എഴുന്നേറ്റുനിന്ന് വലത് കൈ ഉയർത്തി മനുഷ്യരെ കാർന്നു തിന്നുന്ന ലഹരിക്കെതിരെഒരേ സ്വരത്തിൽ പ്രതിജ്ഞ എടുത്തു. എൻ ടി അബ്ദുറഹിമാൻ, എ ബി സി മുജീബ്റഹ്മാൻ, കെ അബ്ബാസ് അലി, റിട്ടയേഡ് മെഡിക്കൽ ഓഫീസർ, ഡോക്ടർ കെ എം കുഞ്ഞുമുഹമ്മദ്, സബാഹ് കുണ്ടുപുഴക്കൽ, കെ വി മുഹമ്മദ് ഹാജി, കെ ഹാറൂൺറഷീദ്, സി ടി മുനീർ, സൈദുബിൻ, എന്നിവർ അടക്കമുള്ള ആയിരങ്ങൾ പെരുന്നാൾ നമസ്കാരത്തിലും ലഹരി വിരുദ്ധ പ്രതിജ്ഞയിലും പങ്കാളികളായി. തുടർന്ന് വിശ്വാസികൾ പരസ്പരം അസ്തദാനം ചെയ്ത് മധുരം കഴിച്ച് പിരിഞ്ഞു.