എ.ആർ. നഗർ: എ.ആർ നഗർ ഗ്രാമപ്പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ചേർന്ന് കടകളിൽ രാത്രികാല ആരോഗ്യ ശുചിത്വ പരിശോധന നടത്തി.
അനധികൃതമായി നടത്തുന്ന സ്ഥാപനങ്ങൾ അടപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി വിവേകാനന്ദൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ, ജെ.എച്ച്.ഐ. ധന്യ, പഞ്ചായത്ത് എച്ച്.ഐ. ദിൽഷ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.