പാണ്ടികശാല യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമം നടത്തി

വേങ്ങര: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അക്രമ പരമ്പരകൾക്കുമെതിരായി യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ക്യാമ്പയിനുകളുടെ ഭാഗമായി പാണ്ടികശാല യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയിലും പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, സാമുദായിക, സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാഹിദ് എൻ ടി അധ്യക്ഷതവഹിച്ചു. ഡിസിസി മെമ്പർ എ കെ എ നസീർ, അബ്ദു റസാഖ് (സഅദി ) വെള്ളിയാമ്പുറം, അഹമ്മദ് ഫൈസി പാണ്ടികശാല, എം എ അസീസ് ഹാജി, കെ.ഗംഗാധരൻ, വാർഡ് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് അലി ബാവ എന്നിവർ പ്രസംഗിച്ചു. 

മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആസിഫ് പൂവളപ്പിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ഇപ്പു പാണ്ടികശാല സ്വാഗതവും, പി സുധീഷ് നന്ദിയും പറഞ്ഞു. സിദ്ദീഖ് ഇവി, ഷഫീഖ് പി, മിശ്ഹബ് പി, റാഫി പള്ളിയാളി, അസീസ് കരുമ്പിൽ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}