വേങ്ങര: വലിയോറ പാണ്ടികശാല വെസ്റ്റ് വലിയ തോടിന്റെ സൈഡ് ഭിത്തി വെക്കുന്നതുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പ് മണ്ണ് മുഴുവനും തോട്ടിലേക്ക് നീക്കിയത് ഉടനടി നീക്കണമെന്ന് എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നാലുദിവസം മുമ്പ് പെയ്ത മഴയിൽ വന്ന വെള്ളം മുഴുവനും വലിയോറപ്പാടത്തു കെട്ടിക്കിടക്കുകയും കർഷകർ കൊയ്തെടുത്ത നെല്ല് ചക്കിലാക്കാനോ കരക്ക് കയറ്റാനോ വയ്ക്കോൽ കെട്ടിവെക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. തോടിന്റെ സൈഡ് ഭിത്തി നിർമ്മിക്കുന്നത് ശാസ്ത്രീമായ രീതിയിൽ അല്ല എന്നുള്ള ആരോപണവും കർഷകരുടെ ഇടയിൽ ശക്തമാണ്. ആയതുകൊണ്ട് ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പരിഹാരം കാണണമെന്ന് എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.