ഒതുക്കുങ്ങൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 2002 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കൈത്താങ്ങിന്റെ സഹായത്തോടെ സജ്ജമാക്കിയ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗണിതലാബിന്റെ ഉദ്ഘാടനം ഡയറ്റ് മുൻ പ്രിൻസിപ്പലും എസ് സി ഇ ആർ ടി റിസേർച്ചറുമായ ഡോ. നാരായണനുണ്ണി നിർവ്വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഗണിത പഠനം മധുരതരമാക്കാനും ആകർഷകമാക്കാനും പറ്റുന്ന തരത്തിലുള്ള വിവിധങ്ങളായ പഠനോപകരണങ്ങൾ ഗണിത ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്.
പി.ടി. എ പ്രസിഡന്റ് അലി മേലേതിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല ഗണിത ശാസ്ത്രമേളയിലെ വിജയി മുഹമ്മദ് റഹ്നാസിനെ ചടങ്ങിൽ ആദരിച്ചു.
പ്രധാനാധ്യാപിക ഗീതാദേവി ടീച്ചർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കുരുണിയൻ കരീം, റിട്ടേർഡ് എച്ച്.എം മുഹമ്മദ് സർ , സിദ്ദിഖ് സിതാര , അധ്യാപകരായ സി.പി മുഹമ്മദ് കുട്ടി, സലിം ഫൈസൽ, ഷാജിർ, ഫിറോസ് ഖാൻ, രവിചന്ദ്രൻ, സുധ, ബിജു, മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു.