മലപ്പുറം: വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹവും അഭിമാനാർഹവുമായ നിരവധി മുന്നേറ്റങ്ങൾ നടത്തി ഔദ്യോഗിക സർവ്വീസിൽ നിന്നും വിരമിക്കുന്ന ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി.രമേഷ് കുമാറിന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഡി.ഡി.ഇ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സാജിദ് മൊക്കൻ ഉപഹാരം നൽകി.സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുൽ സത്താർ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ല ട്രഷറർ മുജീബ് റഹ്മാൻ വടക്കേമണ്ണ അധ്യക്ഷത വഹിച്ചു.
ജില്ലാ നേതാക്കളായ റിയാസ്.കെ, നൗഷാദ്.എം, ശബീർ.കെ.എം, സ്വഫ്‌വാൻ നീറാട് എന്നിവർ സംബന്ധിച്ചു.