ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കുഞ്ഞു പത്രികകൾ അക്ഷരവെളിച്ചത്തിന്റെ മിഴി തുറക്കുന്നതായി.
ഒന്നാംതരത്തിലെ വിദ്യാർത്ഥികൾ പാഠഭാഗത്തിന്റെ ഭാഗമായി നേടിയെടുക്കുന്ന ശേഷികൾ പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞു പത്രികകൾ തയ്യാറാക്കിയത്.
ഒന്ന് എ ക്ലാസുകാർ ദളം ഒന്ന് ബി ക്ലാസുകാർ മലർവാടി
ഒന്ന് സി ക്ലാസുകാർ കുഞ്ഞുമിത്രം എന്നിങ്ങനെ മൂന്ന് വ്യത്യസ്ഥ പേരുകളിലാണ് വിദ്യാർത്ഥികൾ പത്രികകൾ തയ്യറാക്കായിട്ടുള്ളത്.
പത്രികകളുടെ പ്രകാശനം ഹെഡ്മാസ്റ്റർ സി. അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. ക്ലാസ് അധ്യാപികമാരായ സംഗീത ടീച്ചർ, റസിയ ടീച്ചർ, ഹുസ്ന ബാനു ടീച്ചർ എന്നിവർ നേതൃത്വം നൽകി.