വർദ്ധിച്ചുവരുന്ന ലഹരി മാലിന്യ വിപത്തിൽ നിന്ന് ഭാവി തലമുറയെ രക്ഷിച്ചെടുക്കുന്നതിന് സ്കൂൾ പഠന വിഷയങ്ങളിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ പ്രതിപാദിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന് കേരള മദ്യനിരോധന സമിതി (രജി നമ്പർ : T 36 /2009) മലപ്പുറം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അഖിലേന്ത്യാ പ്രസിഡന്റ് കെ പി ദുര്യോധനൻ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ കലാലയങ്ങളിൽ പോലീസിന്റെ നിരീക്ഷണം ഏർപ്പാടാക്കണമെന്നും വിദ്യാർത്ഥികളെ ശാസിക്കുന്നതിനും അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനുമുള്ള സർവ്വാധികാരം അധ്യാപകർക്ക് തിരിച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏപ്രിൽ ആദ്യവാരം മുതൽ സംസ്ഥാനത്തിന്റെ ആയിരം തെരുവോരങ്ങളിൽ അമ്മമാരെ സംഘടിപ്പിച്ച് നിലവിളി സമരത്തിന് നേതൃത്വം നൽകുമെന്നും പറഞ്ഞു.
സംസ്ഥാന മുഖ്യ രക്ഷാധികാരി കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു, സംസ്ഥാന നേതാക്കളായ കെ സോമശേഖരൻ നായർ, മുഹമ്മദ് ഇല്യാസ്, അഷറഫ് മനരിക്കൽ, അസൈനാർ ഊരകം, ടി മുഹമ്മദ് റാഫി, ജില്ലാ പ്രസിഡണ്ട്, ജബ്ബാർ മൈത്ര, കെ ടി അബ്ദുൽ മജീദ് , ഗഫൂർ പൂവത്തിക്കൽ, മുഹമ്മദ് ബാവ എ ആർ നഗർ, നാസർ പറമ്പാടൻ, റൈഹാനത്ത് ബീവി, തുടങ്ങിയവർ സംസാരിച്ചു.
ബീരാൻകുട്ടി മൈത്ര സ്വാഗതവും അനീഷാ കൊല്ലം നന്ദിയും പറഞ്ഞു.