തിരൂരങ്ങാടി : വിദ്യാഭ്യാസ അവകാശ നിയമം (RTE Act) 2009 അനുസരിച്ച് 1 മുതല്‍ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കൂൾ യൂണിഫോം സർക്കാർ സൗജന്യമായി നൽകേണ്ടതാണ് എന്നാൽ 2023-2024 &2024-2025 വർഷങ്ങളിൽ കേരളത്തിെലെ പല സ്കൂളുകളിലും ലഭ്യമായിട്ടില്ല. കഴിഞ്ഞ അധ്യായന വർഷം 5 ക്ലാസിലെ എപിഎൽ വിഭാഗത്തിൽ പെടുന്ന ആൺ കുട്ടികൾക്ക് മാത്രമാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. ബിപിഎൽ വിഭാഗത്തിലെയും , എ പി എൽ വിഭാഗത്തിലെ 6 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കും കഴിഞ്ഞ അധ്യയന വർഷത്തിലും സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല. ഈ അധ്യയന വർഷം കഴിയാറായിട്ടും ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ഫണ്ട് ഇതുവരെയും സർക്കാർ അനുവദിച്ചിട്ടില്ല. എ പി വി ൽ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികളുടെ ഫണ്ട് രണ്ടു ദിവസം മുമ്പ് ട്രാൻസ്ഫറായി. എന്നാൽ ഈ അധ്യായനവർഷവും താഴെക്കിടയിലുള്ള സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന ബിപിഎൽ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫണ്ട് അനുവദിക്കാത്തത് പ്രധാന അധ്യാപകരും ധർമ്മസങ്കടത്തിലാണ് ഇതിനെതിരെ വിദ്യാഭ്യാസ പൊതുപ്രവർത്തകനും തിരൂരങ്ങാടി ഗവ: ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ റഹീം പൂക്കത്ത്, മുഖ്യമന്ത്രിക്കും , വിദ്യാഭ്യാസ മന്ത്രിക്കും സർക്കാർ അനുവദിക്കാൻ ബാക്കിയുള്ള രണ്ടു വർഷത്തെയും യൂണിഫോമുകളുടെ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി.
സ്കൂൾ കുട്ടികളുടെ യൂണിഫോമുകളുടെ ഫണ്ട് അനുവദിക്കണം: നിവേദനം നൽകി
admin
Tags
Malappuram