വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അമ്പലമാട് വായന ശാലയും സംയുക്തമായി ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും ലഘുലേഘ വിതരണവും സംഘടിപ്പിച്ചു.
ലഘുലേഘ വിതരണ ഉദ്ഘാടനം വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ കെ സുരേഷ് ക്ലബ് ഗൾഫ് കോഡിനേഷൻ കമ്മിറ്റി അംഗം എ വി അബൂബക്കർ സിദ്ധീഖിനു നൽകി നിർവഹിച്ചു. സി പി ഒ സിറാജുദ്ധീൻ, യൂത്ത് കോഡിനേറ്റർ കെ കെ അബൂബക്കർ മാസ്റ്റർ, ഹബീബ് കൊണ്ടോട്ടി, ഇ കെ റഷീദ് എന്നിവർ സംബന്ധിച്ചു.