മാട്ടറ ഇഫ്താർ സംഗമവും അനുസ്മരണയോഗവും സംഘടിപ്പിച്ചു

എ ആർ നഗർ: പാലമഠത്തിച്ചിനയിൽ മാട്ടറ പീച്ചം പറമ്പ് തറവാട്ടിൽ ഇഫ്താർ സംഗമവും പൗരപ്രമുഖനും ദീനീ സേവകനുമായിരുന്ന മർഹും മാട്ടറ മൊയ്ദീൻകുട്ടി ഹാജി അനുസ്മരണ യോഗവും സംഘടിപ്പിച്ചു. 

മാട്ടറ മൊയ്ദീൻകുട്ടി ഹാജി എന്ന മഹാ മനുഷി കേരളത്തിലെ പ്രഗൽഭരായ കോഴിക്കോട് കോയ വീട്ടിൽ ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ, സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, ഖുതുബി മുഹമ്മദ് മുസ്ലിയാർ, കറാച്ചി ബാപ്പു ഹാജി തുടങ്ങി ഒട്ടനവധി മഹത് വ്യക്തികളുമായി വലിയ  അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മൊയ്ദീൻകുട്ടി ഹാജി. അവരിൽ നിന്നും പകർന്ന് കിട്ടിയ സേവനത്തിൻ്റെ മഹിതമായ മാതൃക നെഞ്ചോട് ചേർത്ത് നിർത്തിയത്തിൻ്റെ ഭാഗമായി കച്ചവട തിരക്കിനിടയിലും ജീവകാരുണ്യ സേവന രംഗത്ത് വളരെ സജീവമായിരുന്നു. ജാതി മത ഭേദമെന്യേ നിരവധി പേർക്ക് അഭയമായി മാറി കഴിഞ്ഞിരുന്നു ,1947 ൽ തൻ്റെ വീട് നിൽക്കുന്ന എട്ട്  ഏക്കർ പറമ്പിൽ  നിന്നും നല്ല കണ്ണായ സ്ഥലത്ത് നിന്ന് തന്നെ  പാലമംത്തിൽച്ചിന ഹയാത്തുൽ ഇസ്ലാം മാദ്രസക്ക് വേണ്ട സ്ഥലം വിട്ട് നൽകാൻ അദ്ദേഹം തയ്യാറായി അവിടെയാണ് ഇന്ന് കാണുന്ന ഹയാത്തുൽ ഇസ്ലാം ഹയർ സെക്കൻ്ററി മദ്രസ സ്ഥിതി ചെയ്യുന്നത്, സാബത്തികമായി പിന്നിൽ നിൽക്കുന്ന നാട്ടിലുള്ള സുഹൃത്തുകൾക്ക് വീട് വെക്കാൻ ഭൂമി വിട്ട് നൽകാനും അദ്ദേഹം തയ്യാറായി. അത് പോലെ തന്നെ മറ്റു നാടുകളിൽ നിന്നും ഇവിടെ അഭയം തേടിയവർക്ക്  ഒരത്താണിയാവാനും ഹാജിയുടെ പുതുക്കുളങ്ങരയിലുള്ള മറ്റൊരു വീട്ടിൽ  അവർക്ക് താമസ സൗകര്യമടക്കം എല്ലാ സൗകര്യവും  ചെയ്ത് കൊടുത്ത് അവരെ പിന്നീട് ഈ നാട്ടുക്കാരാക്കി മാറ്റിയതിൽ വലിയ പങ്കു വഹിച്ചു. പാലമംത്തിച്ചിന യിൽ നിന്നും മുൻകാലങ്ങളിൽ പാലമം ത്തിച്ചിന പള്ളി നിസ്കാരപ്പള്ളിയായിരുന്നു.ജുമുഅ: നമസ്കാരത്തിന് സ്ഥിരമായി  ഊക്കത്ത് പള്ളിയെ യാണ് ആശ്രയിക്കാറ് , ഒരാഴ്ച്ച പാലമം ത്തിച്ചിന യിലുള്ളവർ ഊക്കത്ത്  ജുമുഅക്ക്  പോയപ്പോൾ ജുമുഅ നിമസ്കാരം ഊക്കത്ത് നേരത്തെ തുടങ്ങിത് ഇവിടെത്തെ ജനങ്ങൾക്ക്  വലിയ പ്രയാസം സൃഷ്ടിച്ചു. അത് കാരണം  ഇനി  പാലമംത്തിച്ചിന യിൽ ഉടൻ  ജുമുഅ തുടങ്ങണമെന്ന് മൊയ്ദീൻകുട്ടി ഹാജിയുടെ നേതൃത്വത്തിൽ തീരുമാനമെടുക്കുകയും പണ്ഡിതൻമാരുമായി ചർച്ച ചെയ്ത് തെട്ടടുത്ത  ആഴ്ച്ചയിൽ തന്നെ മൊയ്ദീൻകുട്ടി ഹാജിയുടെ നേതൃത്വത്തിൽ പാലമം ത്തിച്ചിന യിൽ ആദ്യമായി ജുമുഅക്ക് തുടക്കം കുറിക്കുകയും ചെയ്തു. പള്ളിയിലെ ദർസിൻ്റെ തുടക്കം മുതലുള്ള ദർസ് വിദ്യാർത്ഥികളിൽ മർഹും കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാരടക്കമുള്ള ദർസ് വിദ്യാർത്ഥികൾക്ക് മുഴുസമയവും ഭക്ഷണ സൗകര്യവും മറ്റും  മൊയ്ദീൻകുട്ടി ഹാജിയുടെ വസതിയിൽ ആയത് കാരണം വിദ്യാർത്ഥികൾ പിന്നീട് വലിയ പണ്ഡിതൻമാരും വലിയ മുതരിസുമാർ ആയതിനു ശേഷവും   ആ ബന്ധം മരണം വരെ അവർ നിലനിർത്തി പോന്നിരുന്നു.1963 ൽ സ്ഥാപിതമായ പട്ടിക്കാട് ജാമിയ്യ നൂരിയ്യ അറബിക് കോളേജ് ൻ്റെ പ്രധാന കമ്മിറ്റി അംഗമായിരുന്നു ദീർഗ കാലം മൊയ്ദീൻകുട്ടി ഹാജി.എം എസ് പി എന്ന ചുരുക്കപേരിലും അറിയപ്പെട്ടിരുന്നു.അബ്ബാസ് ഹാജി  കൂമണ്ണ മൊയ്ദീൻകുട്ടി ഹാജിയെ  ഇളം തലമുറക്ക് പരിചയപ്പെടുത്തി കൊടുത്തു. അദ്ദേഹത്തിൻ്റെ ഓരോ സേവന പ്രവർത്തനങ്ങളും ഇന്നത്തെ യുവതലമുറ മാതൃകയാക്കാൻ തയ്യാറാവണമെന്നും അനുസ്മരണ പ്രഭാഷകൻ   ഓർമിപ്പിച്ചു. അനുസ്മരണ യോഗത്തിൽ മറ്റു പ്രമുഖരും  പങ്കെടുത്തു , വൈകീട്ട് തറവാട് വീടായ  മാട്ടറ മൊയ്ദീൻകുട്ടി ഹാജിയുടെ വസതിയിൽ  നടന്ന ഇഫ്താർ സംഗമത്തിൽ പേരക്കുട്ടികൾ അടക്കം  നൂറ് ക്കണക്കിനാളുകൾ ഇഫ്താറിൽ  സംബന്ധിച്ചു .മഹല്ല് ഖത്തീബ് സുബൈർ അൻവരി പ്രാർത്ഥനക്ക് നേതൃത്വം നൽകി.ലഹരി വിരുദ്ധ പ്രതിജ്ജയും ചൊല്ലിയാണ് ഇഫ്താർ സംഗമം സമാപിച്ചത് .
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}