തിരൂരങ്ങാടിയിൽ യുവാവിന് നേരെ കത്തി വീശി; ലഹരിക്കെതിരെ വിവരം നൽകിയതിന്റെ വൈരാഗ്യം

തിരൂരങ്ങാടി: ലഹരി ഉപയോഗവും വിൽപ്പനയും പൊലീസിൽ പരാതിപ്പെട്ട യുവാവിന്റെ വീടുകയറി ആക്രമിച്ച പ്രതികൾ മലപ്പുറം തിരൂരങ്ങാടിയിൽ പൊലീസ് പിടിയിൽ. പള്ളിപ്പടി സ്വദേശി അമീൻ, മമ്പുറം സ്വദേശി ഹമീദ്, ആസാദ് നഗർ സ്വദേശികളായ  മുഹമ്മദലി, അബ്ദുൽ അസീസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 

അസീം ആസിഫ് എന്നയാളുടെ വീട്ടിൽ കാറിലെത്തി അതിക്രമിച്ചു കയറുകയും, കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ 5000 രൂപയിൽ അധികം നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തെന്നാണ് കേസ്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾ തലപ്പാറയിലെ സ്വകാര്യ ലോഡ്ജിൽ റൂമെടുത്ത് ഒളിവിൽ  കഴിയുന്നതിനിടെയാണ് പിടിയിലായത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}