വേങ്ങര: കുറ്റാളൂരിൽ സ്ഥിതി ചെയ്യുന്ന മലബാർ കോളേജിന്റെ അടുത്തവർഷം മുതലുള്ള പുതിയ പദ്ധതിയുടെ ഭാഗമായി രൂപകൽപന ചെയ്ത ലോഗോ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
17 വർഷമായി
വേങ്ങരയുടെ വിദ്യാഭ്യാസ രംഗത്ത് ആയിരങ്ങൾക്ക് വിദ്യ നുകർന്ന് ഭംഗിയായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കുറ്റാളൂരിൽ സ്ഥിതി ചെയ്യുന്ന മലബാർ കോളേജ്.
2007 മുതൽ വ്യാപാരഭവൻ റോഡിലെ കെട്ടിടത്തിലും
പിന്നീട് താഴെയങ്ങാടിയിലെ
സൗത്ത് ഇന്ത്യൻ ബാങ്ക് കെട്ടിടത്തിലും നിലവിൽ കുറ്റാളൂരിലെ വിശാലമായ സ്വന്തം ക്യാമ്പസിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
അടുത്ത വർഷം മുതൽ സ്ഥാപനം കാലോചിതമായ മാറ്റങ്ങൾ വരുത്തി
മൂന്നുവർഷ ഡിഗ്രി കാലയളവിൽ ഹിന്ദി ഇംഗ്ലീഷ് ഭാഷാ പഠനം ഉൾപ്പെടെ വിവിധ സ്കിൽ കോഴ്സുകൾ
Add On ആയി ഉൾപ്പെടുത്തി
പത്തോളം സർട്ടിഫിക്കറ്റുകൾ
മൂന്നുവർഷം കൊണ്ട് നൽകി സമ്പന്നനായ കഴിവുറ്റ ഡിഗ്രിക്കാരനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപനം അതിൻറെ മുഴുവൻകാര്യങ്ങളിലും മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോവുകയാണ്.
പുതിയ പദ്ധതിയുടെ ഭാഗമായി നിലവിലുണ്ടായിരുന്നു പേരും ലോഗോയും മാറ്റം വരുത്തി, അടിസ്ഥാന സൗകര്യങ്ങൾ, കമ്പ്യൂട്ടർ ലാബ്, ക്ലാസ് റൂം, തുടങ്ങി എല്ലാ കാര്യങ്ങളിലും മറ്റ്ത്തോടുകൂടി ആയിരിക്കും അടുത്തഅധ്യാന വർഷത്തെ സ്വീകരിക്കുക.
പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ കോളേജ് എം ഡി അഡ്വ. നിയാസ് വാഫി, പ്രിൻസിപ്പാൾ അബ്ദുൽ റഷീദ് പി, വൈസ് പ്രിൻസിപ്പാൾ അബൂബക്കർ സിദ്ധീഖ് കെ കെ, അധ്യാപകരായ സ്വാദിഖ് എൻ, മുഹമ്മദ് സാബിത് വിപി, സൗമ്യ എം, നീതു എം തുടങ്ങിയവർ പങ്കെടുത്തു.