വേങ്ങര: വലിയോറ പരപ്പിൽപാറയിൽ രൂപീകരിച്ച പി.വൈ.എസ് സ്നേഹാലയത്തിന്റെ (വയോ സൗഹൃദ കൂട്ടായ്മ) ആഭിമുഖ്യത്തിൽ പ്രദേശത്തെ മുതിർന്നവർ ഒത്തുകൂടുകയും ഇഫ്ത്താർ വിരുന്നൊരുക്കുകയും ചെയ്തു.
അറുപത് വയസ്സിന് മുകളിൽ പ്രായമായവർ ഒത്തുകൂടിയ സംഗമത്തിൽ ഒരുമിച്ചിരിരുന്ന് പാട്ടുപാടുകയും അവരുടെ ബാല്യ, കൗമാര, യവ്വന കാലത്തെ ഓർമ്മകൾ പരസ്പരം കൈമാറുകയും ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സൗഹൃദ കൂട്ടായ്മയുടെ വൈസ് ചെയർമാൽ കുട്ടിമോൻ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന സംഗമ പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
എ.കെ.എ നസീർ, ഗംഗാധരൻ കെ, സരോജനി ടീച്ചർ, ചെള്ളി അവറാൻ കുട്ടി, ഹമീദലി മാസ്റ്റർ, എ.കെ കുഞ്ഞാലൻകുട്ടി എന്നിവർ പ്രസംഗിച്ചു. വയോ സൗഹൃദ കൂട്ടായ്മ സംഗ പരിപാടി വിശദീകരണവും ഭാവി പ്രവർത്തനങ്ങളും കൂട്ടായ്മ കോഡിനേറ്റർ സഹീർ അബ്ബാസ് നടക്കൽ വിശദീകരച്ചു.
സംഗമ പരിപാടിയിൽ ഇരുമ്പൻ മൊയ്തീൻകുട്ടി, നടക്കൽ അവറാൻ കുട്ടി ഹാജി, കുറുക്കൻ ഹസ്സൻ, വി.എം അബ്ദുറഹ്മാൻ, എ കെ അലവി, രാധാകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ചെള്ളി സജീർ, മുഹ് യദ്ധിൻ കീരി, ശിഹാബ് ചെള്ളി, സമദ് കെ, ജംഷീർ ഇ.കെ, ജാഹ്ഫർ വി, അസിഫ് കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.