ഇരുകുളത്തെ ഔഷധക്കഞ്ഞി വിതരണം ഈ വർഷവും

വേങ്ങര, ഇരുകുളം: കഴിഞ്ഞ വർഷം മുതൽ ഇരുകുളം പള്ളി പരിസരത്തു ആരംഭിച്ച മസാലക്കഞ്ഞി വിതരണം ഈ വർഷവും ഉണ്ടായിരിക്കുന്നതാണ് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നോമ്പ് ഒന്നു മുതൽ 30 വരെ അസർ നമസ്കാര ശേഷം ആണ് കഞ്ഞി വിതരണം ചെയ്യുന്നത്. 

ജാതി മത ഭേദമന്യേ എല്ലാവർക്കും കഞ്ഞി വിതരണം ഉണ്ടായിരിക്കുന്നതാണ്. കഞ്ഞി വാങ്ങിക്കാൻ വരുന്നവർ ആവശ്യമായ പാത്രം കയ്യിൽ കരുതേണ്ടതാണ് എന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നോമ്പുതുറക്ക് പള്ളിയിലെത്തുന്നവർക്കും സുലഭമായി കഞ്ഞി വിളമ്പുന്നുണ്ട്.

കഴിഞ്ഞ വർഷം ഇരുകുളം ജുമാമസ്ജിദ് പുനർനിർമാണ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് മഹല്ല് കാരണവരും ബിസിനസ്സുകാരനുമായ മല അലവി ഹാജിയുടെ പ്രതേക താല്പര്യത്തിൽ ഈ പദ്ധതി ആരംഭിക്കുന്നത്. പിന്നീട് ഇത് ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

ഏറെ ഔഷധ ഗുണമുള്ളതും ക്ഷീണമകറ്റുന്നതുമായ ഈ വിഭവം തെക്കൻ കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ വ്യാപകമാണ്. മഞ്ചേരി, മലപ്പുറം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിന്റെ ഗുണങ്ങൾ കേട്ടറിഞ് ജനങ്ങൾ എത്തിയിരുന്നു. 1500 ൽ അധികം വീടുകളിൽ ആണ് കഴിഞ്ഞ വർഷം ഇത് എത്തിയിരുന്നത്.

മല അലവി ഹാജിക്ക് പുറമെ കൂളാൻ സൈതലവി, ചക്കിപ്പറമ്പൻ മൂസ്സ, കൂളാൻ ഹംസ, മുഹമ്മദാലി വള്ളിൽ, മുജീബ് പാക്കട, ഹബീബ് സി പി, കൂളാൻ മൂസക്കുട്ടി, കൂളാൻ അബൂബക്കർ, സിദ്ധീഖ് പള്ളിയാളി, നൗഫൽ മല, ബീരാൻ ഹാജി പനക്കൽ, ശംസുദ്ധീൻ വടക്കയിൽ , ബഷീർ പനക്കൽ, അശ്റഫ് മണ്ടോട്ടിൽ, സിദ്ധീഖ് ഇല്ലത്ത്, ഇസ്മാഈൽ ഹാജി മല , ചെള്ളപ്പറമ്പൻ ഹനീഫ, യൂനുസ് പള്ളിയാളി, ചെമ്പൻ കുസ്വായി എന്നിവരും ഈ രംഗത്ത് സജീവമായിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}