വേങ്ങര: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ഏറ്റവും നല്ല വൃത്തിയുള്ള റസിഡൻസ് അസോസിയേഷനുള്ള അവാർഡ് ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷൻ കരസ്ഥമാക്കി. എരണിപ്പടി ജസീറ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ വെച്ച് മൈത്രി ഗ്രാമത്തിനുള്ള അവാർഡും സർട്ടിഫിക്കറ്റും കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ സാഹിബ് മൈത്രി ഗ്രാമവാസികൾക്ക് വിതരണം ചെയ്തു. മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ സി എം മുഹമ്മദ് അഫ്സൽ, കെ ഹുസൈൻ, സി എം മുഹമ്മദ് ഇഖ്ബാൽ, കാപ്പിൽ ജമാലുദ്ദീൻ, എ കെ മൂസക്കുട്ടി, എ കെ മൊയ്തീൻകുട്ടി, സിപി ഉണ്ണി. പത്താം വാർഡ് മെമ്പർ കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. കണ്ണാംഗലം ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് ശ്രീ മതി തയ്യിൽ അസീന അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രമേശ് സ്വാഗത പ്രഭാഷണം നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പഞ്ചായത്ത് എ എസ് ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണമംഗലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സരോജിനി ടീച്ചർ, റൈഹാനത്ത്, സിദ്ദീഖ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ സംഘടന ഭാരവാഹികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സർക്കാർ ഓഫീസ് പ്രതിനിധികൾ, വിവിധ വിദ്യാലയങ്ങളുടെ പ്രതിനിധികൾ, ആരോഗ്യവകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഹരിത കർമസേനാംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു.