ഇരിങ്ങല്ലൂർ: കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടത്തി വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്ലിസും റമളാൻ മുന്നൊരുക്ക പ്രഭാഷണവും പ്രൗഢമായി സമാപിച്ചു.
താജുൽ ഉലമ ടവർ സ്നേഹ നിധി സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ മഹല്ല് പ്രസിഡന്റ് കുഞ്ഞഹമ്മദ് മാസ്റ്റർക്ക് നൽകി യൂണിറ്റ് തല ഉദ്ഘാടനം നിർവഹിച്ചു.
രാജസ്ഥാനിലെ ദാറുൽ ഉലും ഫൈസാനി കോളേജിൽനിന്നും ഫസ്റ്റ് റാങ്കോടു കൂടി ഫൈസാനിബിരുദം സ്വീകരിച്ച് കർമ്മ രംഗത്തേക്ക് ഇറങ്ങുന്ന എസ്.എസ്.എഫ് ചീനിപ്പടി യൂണിറ്റ് മുൻ പ്രസിഡന്റ് സിപി ത്വയ്യിബ് ഫൈസാനി, കരിപ്പൂർ മുഹ്‌യിസ്സുന്ന എക്സലന്റ് അക്കാദമിയിൽ നിന്നും ഹിഫ്ള് പഠനം പൂർത്തിയാക്കിയ ഹാഫിള് ഉമർ മുഖ്താർ കെ എന്നിവരെ ആദരിച്ചു.
സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, എ കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ് മുസ്‌ലിയാർ, പി മുസ്തഫ സഖാഫി, എ കെ സിദ്ധീഖ് സൈനി, സി പി സഈദ് സഅദി തുടങ്ങിയവർ നേതൃത്വം നൽകി.