വേങ്ങര: സഹപാഠിയുടെ കിഡ്നി മാറ്റിവയ്ക്കലിനായുള്ള ഫണ്ട് സമാഹരണത്തിലേക്ക് രണ്ടു ലക്ഷം രൂപ സമാഹരിച്ച് വിദ്യാർഥികൾ. വേങ്ങര കുറ്റാളൂർ മലബാർ കോളേജ് ഓഫ് സയൻസ് ആൻഡ് സ്കില്ലിലെ മറ്റത്തൂർ മൂലപ്പറമ്പ് സ്വദേശിനിയായ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുടെ ചികിത്സയ്ക്കായാണ് സഹപാഠികളുടെ നേതൃത്വത്തിൽ പണം സമാഹരിച്ചത്.
സമാഹരിച്ച തുക കോളേജ് അധികൃതർ ചികിത്സാ സഹായ സമിതി ഭാരവാഹികളായ മുഹമ്മദ് മാസ്റ്റർ, അഷ്‌റഫ് കുറുങ്ങാട്ടിൽ എന്നിവർക്ക് കൈമാറി.
മാനേജിങ് ഡയരക്ടർ അഡ്വ.പി.നിയാസ് വാഫി, പ്രിൻസിപ്പൽ പി. അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ കെ.കെ അബൂബക്കർ സിദ്ദീഖ്, അധ്യാപകരായ പി. സിറാജുദ്ദീൻ വാഫി, നീതു, യൂനിയൻ ഭാരവാഹികളായ എം. ഷാദിൽ, അഫ്നാൻ, ഹാദി, ഷാൻ കെ.പി, റുഹായ്‌ബ തുടങ്ങിയവർ പങ്കെടുത്തു.