കോട്ടക്കൽ: മാലിന്യ മുക്ത നവകേരളം സന്ദേശം ഉണർത്തികൊണ്ട് കോട്ടക്കൽ നഗരസഭയും കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി തയ്യാറാക്കിയ വീഡിയോ ആൽബം പുറത്തിറങ്ങി.പാടുന്ന പക്ഷികൾ എന്ന പേരിൽ ഇറങ്ങിയ വീഡിയോ ആൽബം
തദ്ദേശ സ്വയംഭരണ,എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം നിർവ്വഹിച്ചു.കേരള സർക്കാറിൻ്റെ മാലിന്യ മുക്ത നവ കേരള പദ്ധതിയോട് അനുഭാവം പ്രകടിപ്പിച്ച് സ്കൂളിൽ "സീറോ വേസ്റ്റ്" പദ്ധതി നടപ്പിലാക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി
വിദ്യാര്‍ത്ഥികള്‍ക്ക് മാലിന്യ നിർമാർജന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രതിജ്ഞ, പോസ്റ്റർ രചനാ മത്സരം ,ബോധ വൽക്കരണ ക്ലാസുകൾ, പ്രസംഗ മത്സരം , വിത്താഴം പദ്ധതി, ഗാനരചനാ മത്സരം തുടങ്ങി വിവിധ പരിപാടികൾ നടത്തി. വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ മാറിയ, സാലിഹ് വെളിമുക്ക്, എം.ആർ സജീഷ്,വി റൈഹാനത്ത്, എം.പി ദേവി, എ ഫാരിസ് വിദ്യാർത്ഥകളായ അഫ്ന ഫർഹ, ആർദ്ര എസ് ബിജു ,അനാലിയ എന്നിവർ സംബന്ധിച്ചു.