തിരൂരങ്ങാടി: വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തിരൂരങ്ങാടിയുടെ വോൾട്ടേജ് ക്ഷണത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊഡക്ഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകുകയും ആയതിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ ചിഫ് എൻജിനീയർ, വൈദ്യുതി മന്ത്രി എന്നിവർക്ക് പരാതി നൽകുകയും അടിയന്തര ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. തിരൂരങ്ങാടി ഭാഗത്ത് വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്ന് വർഷങ്ങളായി അടിയന്തര ഇടപെടൽ നടത്തണമെന്നും ഉപഭോക്താവിന് നൽകേണ്ട 220 വാൾപേജ് കൃത്യമായി നൽകാത്തത് ഉപഭോക്താ ലംഘനമാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഉപഭോക്ത തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്നും പരാതികളിൽ ആവശ്യപ്പെട്ടിരുന്നു. തിരുരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊഡക്ഷൻ സൊസൈറ്റി പ്രസിഡണ്ട് അബ്ദുറസാഖ് സുല്ലമി, സെക്രട്ടറി അബ്ദുൽ റഷീദ് ടി ടി, ജോ. സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, കാടേരി സൈതലവി, അഷ്റഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരാതി ഫോളോ അപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്.
തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊഡക്ഷൻ സൊസൈറ്റിയുടെ ഇടപെടൽ ഫലം കാണുന്നു
admin
Tags
Thirurangadi