വേങ്ങര: വേങ്ങര പഞ്ചായത്ത് 17-ാം വാർഡ് പാണ്ടികശാല തട്ടാഞ്ചേരി മല പട്ടികജാതി കുടുംബങ്ങളുടെ വീടിന്റെ സംരക്ഷണ ഭിത്തിനിർമാണത്തിന് ജില്ലാതല വിദഗ്ദ സമിതി സ്ഥലം സന്ദർശിച്ചു.
ഇവിടെ സൈഡ് ഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രദേശവാസിയായ വിദ്യാർത്ഥി ദേശീയ ബാലാവകാശ കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് വിദഗ്ദ സംഘംസന്ദർശനം നടത്തിയത്. റീന, ജനീഷ് ,സാദിഖലി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വാർഡ് മെമ്പർ യൂസുഫലി വലിയോറ, പി.സുബ്രമണ്യൻ, പി.ശിബു എന്നിവർ സംഘത്തെ അനുഗമിച്ചു.