വേങ്ങര: പാണ്ടികശാല ഗ്രീൻ സോൺ കൂട്ടായ്മയുടെ റംസാൻ റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്യാമ്പയിനും ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി .എം ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പി കെ ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് പി. അഹമ്മദ് ഫൈസി റംസാൻ - ലഹരി വിരുദ്ധ സന്ദേശവും നൽകി.ഹാരിസ് മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വേങ്ങര മണ്ഡലം ജിദ്ദ കെഎംസിസി പ്രസിഡണ്ട് ഇ. വി നാസർ, പി കെ അബ്ദുല്ലത്തീഫ്, നവാസ് ബാഖവി, കെ മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. പി.സവാദ് ഖിറാത്ത് നടത്തി. പി.സിറാജുദ്ദീൻ വാഫി സ്വാഗതവും ടി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. വാർഡ് മെമ്പർ യൂസുഫലി വലിയോറ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാണ്ടികശാല ഗ്രീൻ സോൺ കൂട്ടായ്മയുടെ റംസാൻ റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്യാമ്പയിനും
admin