കോട്ടയ്ക്കൽ: മലപ്പുറം കോഡൂരിൽ ബസുകാരുമായുള്ള സംഘർഷത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചതിനെ തുടർന്ന് പറപ്പൂർ, വേങ്ങര, കോട്ടയ്ക്കൽ, ഒതുക്കുങ്ങൽ എന്നിവിടങ്ങളിലെ ഓട്ടോ തൊഴിലാളികൾ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ചങ്കുവെട്ടി ഗസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച് കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ് വരെ നടന്ന പ്രകടനത്തിൽ നൂറിലധികം പേർ പങ്കാളികളായി. അടുവണ്ണി മുഹമ്മദ്, ജുനൈദ് പരവക്കൽ, എം.കെ. മൊയ്തീൻകുട്ടി (മോൻ), എം.സി. ബാപ്പുട്ടി, ജയൻ, ബാനു, മുഹമ്മദലി, അയ്യൂബ് വടക്കൻ, മരിച്ച അബ്ദുൽ ലത്തീഫിന്‍റെ സഹോദരൻ തയ്യിൽ ശംസുദ്ദീൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു