വേങ്ങര: നിയോജക മണ്ഡലം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ കീഴിൽ വേങ്ങര ഇന്ദിരാ ഭവനിൽ ലോക വനിതാ ദിനം ആചരിച്ചു. എൻ.കെ ലക്ഷ്മി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുലൈഖ മജീദ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്കിടയലെ ലഹരി നിർമ്മാർജനം- അമ്മമാരുടെ പങ്ക് എന്ന വിഷയത്തിൽ ചേറൂർ PPTM HSS അധ്യാപികയും എസ് പി സി ചെയർമാനുമായ ശ്രീലക്ഷ്മി ടീച്ചർ ക്ലാസ്സെടുത്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വിദ്യാർത്ഥികളിൽ ലഹരി വരുന്ന വഴികളും അത് തടയാനുളള മാർഗങ്ങളും ലളിതമായി ക്ലാസ്സിൽ വിശദീകരിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ, സുബൈദ കാളങ്ങാടൻ, റാബിയ, ആസ്യ, വനജ, ബാബു മാസ്റ്റർ തുടങ്ങിയവർ ആശംസ നേർന്നു. കനകലത ടീച്ചർ സ്വാഗതവും റശീദ നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.