ഊരകം: വിശുദ്ധ റമളാനിൽ എസ് വൈ എസ് എല്ലാ യൂണിറ്റുകളിലും സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ പരിശീലന ക്ലാസ് തൻസീൽ ഇരിങ്ങല്ലൂർ സർക്കിൾ തല ഉദ്ഘാടനം നടന്നു. സർക്കിൾ പ്രസിഡന്റ് ഒ കെ അഹ്‌മദ് സലീൽ അഹ്‌സനിയുടെ അധ്യക്ഷതയിൽ വേങ്ങര സോൺ എസ് വൈ എസ് പ്രസിഡന്റ് യൂസുഫ് സഖാഫി കുറ്റാളൂർ ഉദ്ഘാടനം ചെയ്തു.
ഫിറോസ് സഖാഫി മാട്ടനപ്പാട് സ്വാഗതവും സിദ്ദീഖ് സൈനി നന്ദിയും പറഞ്ഞു.