സി എസ് എസ് ലൈബ്രറി ഇഫ്താർ സംഗമം നടത്തി

പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി ഇഫ്താർ സംഗമം നടത്തി. ചടങ്ങിൽ സ്നേഹ സംഗമവും ലഹരിക്കെതിരെ ബോധവത്കരണവും നടത്തി. സി എസ് എസ് പ്രസിഡന്റ് സക്കീർ എകെ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വേങ്ങര ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ ഐഷ പികെ ഉദ്ഘാടനം നിർവഹിച്ചു.  സബാഹ് മാസ്റ്റർ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.

അലവി കുട്ടി എകെ, എം ഷെമീം, അബ്ദുൽ സലാം എകെ എന്നിവർ പ്രസംഗിച്ചു. ആബിദ് സി നന്ദി പ്രഭാഷണം നടത്തി. 

ബാബുരാജ് കെപി, ഖലീൽ എകെ, യൂസുഫ് പി, ഷെഫീഖ് ടിപി, അബൂബക്കർ എകെ, അൻവർ അലി എകെ, വേലായുധൻ പിഎം, രാജു സി , നൗഷാദ് ഇകെ, സാഹുൽ ഹമീദ് എകെ, അലി അസ്ക്കർ സിവി,  മുസ്തഫ എകെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}