വേങ്ങര: സി.പി.ഐ എം സംസ്ഥാന കമ്മറ്റിയുടെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ചേറ്റിപ്പുറം, പി.എസ് മാട് ബ്രാഞ്ചുകൾ സംയുക്തമായി ചേറ്റിപ്പുറം ടൗൺ മാലിന്യ മുക്തമാക്കി.
ക്ലീനിങ്ങിനിടെ ശേഖരിച്ച പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കൾ വേങ്ങര ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനക്ക് കൈമാറി. ബ്രാഞ്ച് സിക്രട്ടറിമാരായ സുബ്രമണിയൻ പുളിക്കൽ, ബാലചന്ദ്രൻ മൂഴിക്കൽ പറാഞ്ചേരി ചന്ദ്രൻ നെല്ലിക്കാപറമ്പിൽ
ഗംഗാധരൻ താഴത്ത് വീട്ടിൽ
എ.പി. അയ്യപ്പൻ
ഗണേശൻ താഴത്ത് വീട്ടിൽ തുടങ്ങിയവർ ക്ലീനിംഗിന് നേതൃത്വം നൽകി.
റിപ്പോർട്ട്
മുഹമ്മത് കുഞ്ഞി
പറങ്ങോടത്ത്