പറപ്പൂർ: ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി വിളംബരറാലിയും ഡോക്യുമെന്ററി പ്രദർശനവും നടന്നു. പ്രഖ്യാപന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉമൈബ ഊർഷമണ്ണിൽ പി.ടി റസിയ, താഹിറ എടയാടൻ,സെക്രട്ടറി രാകേഷ് മോഹൻ, മെമ്പർമാരായ ഇ.കെ സൈദുബിൻ ടി.പി സുമിത്ര, ഐക്കാടൻ വേലായുധൻ, സി കുഞ്ഞമ്മദ് മാസ്റ്റർ, എ.പി ഹമീദ്, എ.പി ഷാഹിദ, നസീമ, അംജദ ജാസ്മിൻ ,ടി. ഇ സുലൈമാൻ , ഇ.കെ സുമയ്യ, ഫസ് ന ആബിദ്, ടി.ആബിദ, ടി അബ്ദു റസാഖ്, പാർട്ടി പ്രതിനിധികളായ ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, ടി.ഇ കുഞ്ഞി പോക്കർ, ടി.കെ അബ്ദു റഹിം. ടി.പി അലവിക്കുട്ടി ഇ എൻ, മനോജ്, പി.കെ അഷ്റഫ്, ടി. അലി, എ അയ്യപ്പൻ, എ.എസ് അജ്ഞന എന്നിവർ ആശംസകളർപ്പിച്ചു. ഡോക്യുമെന്ററി പ്രകാശനവും നടത്തി. ഹരിത കർമ്മ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
പറപ്പൂർ പഞ്ചായത്ത്മാലിന്യമുക്ത പ്രഖ്യാപനം നടത്തി
admin